Friday 10 October 2008കടമ്മനിട്ട രാമകൃഷ്ണന്‍


ജനനം: 1935 മാര്‍ച്ച് 22. മരണം: 31.03.2008. സ്വദേശം: പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട. അച്ഛന്‍: മേലേത്രയില്‍ രാമന്‍ നായര്‍. അമ്മ: കുട്ടിയമ്മ. 1959 ല്‍ മദ്രാസിലെ പോസ്റ്റല്‍ ഓഡിറ്റ് ആന്റ് അക്കൌണ്ട്സില്‍ ജോലി ലഭിച്ചു. 1967 മുതല്‍ 1992 ല്‍ ഔദ്യോഗികജീവിതത്തില്‍നിന്നു വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു.കേരളത്തിലെ‍ അറിയപ്പെടുന്ന കവിയും രാഷ്ട്രീയ, സാസ്കാരിക പ്രവര്‍ത്തകനുമാണ്. കേരളത്തിന്റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടന്‍ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണന്‍ സാഹിത്യലോകത്തു ശ്രദ്ധേയനായത്. കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡണ്ടായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996 ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍നിന്ന് കേരളനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1976ല്‍ പ്രസിദ്ധപ്പെടുത്തിയ "കവിത" യാണ് ആദ്യപുസ്തകം. "കടമ്മനിട്ടയുടെ കവിതകള്‍"ക്ക് ആശാന്‍പ്രൈസും(1982) കേരള സാഹിത്യ അക്കാദമി അവാര്‍ഡും(1982) ലഭിച്ചു. അബുദാബി മലായളി സമാജം (1982), ന്യൂയോര്‍ക്കിലെ മലയാളം ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍(1984), മസ്കറ്റ് കേരള കള്‍ച്ചറല്‍ സെന്റര്‍ എന്നീ സംഘടനകളുടെ ആദ്യ അവാര്‍ഡുകളും കടമ്മനിട്ടയുടെ കവിതകള്‍ക്കായിരുന്നു.
*************************************************************************************
എം.എന്‍. വിജയന്‍


മലയാളത്തിലെ പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനും . 1930 ജൂണ്‍ 8-നു കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് പതിയാശ്ശേരില്‍ നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മു അമ്മയുടെയും മകനായി എം.എന്‍. വിജയന്‍ ജനിച്ചു. പതിനെട്ടരയാളം എല്‍.പി. സ്കൂളിലും കൊടുങ്ങല്ലൂര്‍ ബോയ്സ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയില്ല. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.. 1952-ല്‍ മദിരാശി ന്യൂ കോളെജില്‍ അദ്ധ്യാപകനായി. 1959-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ അദ്ധ്യാപകനായി ചേര്‍ന്നു. 1960-ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളെജില്‍ മലയാളവിഭാഗം അദ്ധ്യാപകനായി ചേര്‍ന്നു. 1985-ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു.കേസരി..ബാലകൃഷ്ണപിള്ളയുടെ നിരൂപണാദര്‍ശം അദ്ദേഹത്തിന്റെ കാലത്തിനു ശേഷം സമര്‍ത്ഥവും സര്‍ഗ്ഗാത്മകവുമായി പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍.വിജയന്‍. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എന്‍.വിജയന്‍ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിര്‍ണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു.മലയാളത്തിലെ മന:ശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു,അത്. എം.പി.ശങ്കുണ്ണിനായര്‍ കണ്ണീര്‍പാടത്തെക്കുറിച്ച് എഴുതിയ പഠനം മന:ശാസ്ത്രപരമായ സൂചനകള്‍ നല്കുന്നുണ്ടെങ്കിലും ആനല്‍ ഇറോട്ടിസം എന്ന സങ്കല്പനത്തെ ആധാരമാക്കിയുള്ള ഇദ്ദേഹത്തിന്റെ പഠനമാണ് ആദ്യത്തെ മന:ശാസ്ത്രപഠനമായി കണക്കാക്കപ്പെടുന്നത്.

ജോലിയില്‍ നിന്നു പിരിയുന്നതു വരെ വളരെക്കുറച്ചു മാത്രമേ ഇദ്ദേഹം എഴുതിയിരുന്നുള്ളൂ. കവിതയും മന:ശാസ്ത്രവും എന്ന പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടത് ആദ്യകാല ലേഖനങ്ങളാണ്. പില്‍ക്കാല ലേഖനങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ പകര്‍ത്തിയെഴുതി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്. ജോലിയില്‍ നിന്നു പിരിഞ്ഞതിനു ശേഷം വ്യാപകമായി പ്രഭാഷണങ്ങള്‍ നടത്തുകയും സാംസ്കാരിക പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്തു


ആദ്യ കാലത്ത് പൊതുപ്രവര്‍ത്തന രംഗത്ത് അത്ര സജീവമല്ലാതിരുന്ന വിജയന്‍ മാഷ് പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ വിമര്‍ശകനായിരുന്നു. തുടര്‍ന്ന് ഔദ്യോഗിക ചുമതലകള്‍ ഒഴിവായതിനു ശേഷം അദ്ദേഹം പു...യുമായി അടുത്ത് അതിന്റെ പ്രവര്‍ത്തകനാവുകയും പിന്നീട് സംസ്ഥാന അധ്യക്ഷനാകുകയും ചെയ്തു. സി. പി. . എം ന്റെ സാംസ്കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപരായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 ഒക്ടോബര്‍ 3-ന്‌ ഉച്ചക്ക് 12 മണിക്കു തൃശ്ശൂരില്‍ അന്തരിച്ചു.തൃശ്ശൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിടയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

കൃതികള്‍:- * മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍ * ചിതയിലെ വെളിച്ചം * മരുഭൂമികള്‍ പൂക്കുമ്പോള്‍ * പുതിയ വര്‍ത്തമാനങ്ങള്‍ * നൂതന ലോകങ്ങള്‍ * വര്‍ണ്ണങ്ങളുടെ സംഗീതം * കവിതയും മന:ശാസ്ത്രവും
* ശീര്‍ഷാസനം * കാഴ്ചപ്പാട് * അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍ * വാക്കും മനസും * ഫാഷിസത്തിന്റെ മന:ശാസ്ത്രം * സംസ്കാരവും സ്വാതന്ത്ര്യവും * അടയാളങ്ങള്‍.
*************************************************************************************.വി. വിജയന്‍ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ (ജൂലൈ 2,1930-മാര്‍ച്ച് 30 2005) എന്ന .വി. വിജയന്‍ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവര്‍ത്തകനുമായിരുന്നു.ജനനം 1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയനെന്ന .വി.വിജയന്റെ ജനനം. അച്ഛന്‍ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ.

പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ എം.. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആയിരുന്നു അദ്ധ്യാപകനായിരുന്നത്. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പില്ക്കിലത്ത് വിജയന്‍ അനുസ്മരിക്കുന്നുണ്ട്. ഇക്കാലത്ത് കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയന്‍. എഴുത്തിലും കാര്‍ട്ടുണ്‍ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയന്‍ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി.

ഫാര്‍ ഈസ്റ്‍റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്‍റിക്കല്‍ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൌമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്.

1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ എഴുത്തുകാരും ബുദ്ധീജീവികളും മൌനം പാലിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്കരിച്ച അപൂര്‍വ്വം ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം ഇതിനു തെളിവാണ്. അടിയന്തിരാവസ്ഥയെ പ്രവാചകതുല്യമായ ഉള്‍ക്കാഴ്ചയോടെ ദീര്‍ഘദര്‍ശനം ചെയ്ത ധര്‍മ്മപുരാണം എന്ന നോവല്‍ വിജയനെ മലയാളത്തിലെ എഴു‍ത്തുകാരില്‍ അനന്വയനാക്കുന്നു.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്കാരം , പദ്മഭൂഷന്‍ തുടങ്ങി നിരവധി ബഹുമതികള്‍ വിജയനെ തേടിയെത്തി.
*************************************************************************************
[കടപ്പാട്:- വിക്കീപീഡിയ സ്വതന്ത്രസര്‍വ്വ വിജ്ഞാനകോശം]

2 comments:

ജെ പി വെട്ടിയാട്ടില്‍ said...

കടമ്മനിട്ട കവിതകളുടെ ഓഡിയോ ക്ലിപ്പ് താങ്കളുടെ ബ്ലോഗില്‍ ഇട്ടാല്‍ നന്നായിരിക്കും.
എനിക്ക് ആ വിദ്യ അറിയില്ല. പലരോടും ചോദിച്ചു. ആരും സഹായിച്ചില്ല.

Sureshkumar Punjhayil said...

All the best Dear...!!!