സാഹിത്യ നിരൂപണത്തിന് പുതിയൊരു സൗന്ദര്യശാസ്ത്രം തന്റെ കൃതികളിലൂടെ പ്രകാശിപ്പിച്ച എഴുത്തുകാരനായിരുന്നു കെ പി അപ്പന്. ഉത്തരാധുനിക സാഹിത്യത്തെ പരിചയപ്പെടുത്തിയതോടൊപ്പം ക്രിസ്തുവും ബൈബിളും അദ്ദേഹത്തിന്റെ ഭാഷയില്‍ പലപ്പോഴായി കടന്നുവന്നു.
ആലപ്പുഴ പൂന്തോപ്പില്‍ പത്മനാഭന്‍േറയും കാര്‍ത്ത്യായനിയുടേയും മകനായി 1936 ആഗസ്ത് 25 നാണ് കെ പി അപ്പന്റെ ജനനം. ആലപ്പുഴ സനാതനവിദ്യാലയം, എസ് ഡി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയായി. ആലുവ യു സി കോളേജ്, ചേര്‍ത്തല എസ് എന്‍ കോളേജ്, കൊല്ലം എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയായ ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്കാരം, മാറുന്ന മലയാള നോവല്‍, കലഹവും വിശ്വാസവും, മലയാള ഭാവന: മൂല്യങ്ങളും സംഘര്‍ഷങ്ങളും, വരകളും വര്‍ണ്ണങ്ങളും, ബൈബിള്‍: വെളിച്ചത്തിന്റെ കവചം, പേനയുടെ സമരമുഖങ്ങള്‍, സമയപ്രവാഹവും സാഹിത്യകലയും, കലാപം വിവാദം വിലയിരുത്തല്‍, ഉത്തരാധുനികത: വര്‍ത്തമാനവും വംശാവലിയും ...തുടങ്ങി നിരവധി പുസ്തകങ്ങള്‍ കെ പി അപ്പന്േറതായുണ്ട്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
“ വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചടുത്തോളം, എന്റെ ചിന്തയുടെഉഇ, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് . എന്റെ ചിന്തകളും വികരങ്ങളും ഒളിച്ചുവക്കാന്‍ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാന്‍ എഴുതുന്നത്. ” എന്നദ്ദേഹം തുറന്നുപറയുന്നുണ്ട്
പാശ്ചാത്യ-പൗരസ്ത്യസാഹിത്യങ്ങളിലും സാഹിത്യസിദ്ധാന്തങ്ങളിലും ആഗാധമായ അറിവുണ്ടായിരുന്നു അപ്പന്, വ്യതിരിക്തമായ ഒരു ഭാഷാശൈലിയാണ് നിരൂപണങ്ങളില്‍ ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഭാഷയെ രൂപപ്പെടുത്തിയ സ്വാധീനങ്ങളിലൊന്ന് ബൈബിളായിരുന്നു.
2008 ഡിസംബര്‍ 15-ന് കായംകുളത്ത് വെച്ച് അദ്ദേഹം മലയാളത്തോട് വിടപറഞ്ഞു.
4 comments:
Nalla Presentation
:-)
Sunil || Upasana
ഓര്‍മ്മക്കുറിപ്പിനു നന്ദി മാഷേ...
കെ പി അപ്പന് -മലയാളിയുടെ മറ്റൊരു സൈദ്ധാന്തിക പ്രതിഭ. അദ്ദേഹത്തെ സ്നേഹിക്കുന്ന ശിഷ്യഗണങ്ങള്‍ക്കും സുഹൃത്തുക്കളക്കും മലയാളത്തിനും
അപ്പന് സാറിന്റെ മരണം ഒരു തീരാനഷ്ടം തന്നെയണ്.ഒരു നല്ല എഴുത്തുകാരന് കൂടി മലയാള ഭാഷക്ക് നഷ്ടമായി.
അധ്യാപകന് എന്ന നിലയിലും നിരൂപകന് എന്ന നിലയിലും അപ്പന്‍സാര്‍ തികച്ചും വ്യത്യസ്തനായിരുന്നു.. ഒരു ഇല കൊഴിയുന്ന ലാഘവത്തോടെ കെ.പി അപ്പന് എന്ന പ്രതിഭ “വരകളും വര്‍ണ്ണങ്ങളും“ ഇല്ലാത്ത ഒരു ലോകത്തേയ്ക്ക് യാത്രയായി. മലയാള സാഹിത്യത്തിന്റെ ഓര്‍മ്മകളിലേക്കാണ് അപ്പന്‍സാര്‍ പൊഴിഞ്ഞു വീഴുന്നത്.
അപ്പന് സാറിന്റെ മരണം ഒരു തീരാനഷ്ടം. ..
This is really great.. Best wishes Brother...!!!
Post a Comment